സെക്രട്ടറിയെ ആക്രമിച്ചു : സി.പി.ഐ. മണ്ഡലം നേതാവിനെ ബ്രാഞ്ചിലേക്ക് താഴ്ത്തി


കാക്കനാട് : തൃക്കാക്കര നഗരസഭാ കൗൺസിലറും സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗവുമായ എം.ജെ. ഡിക്‌സനെ എല്ലാം സ്ഥാനങ്ങളിൽനിന്നും നീക്കി ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ സി.പി.ഐ. തൃക്കാക്കര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം സെക്രട്ടറിയെ വഴിതടഞ്ഞ് ആക്രമിക്കൽ, നഗരസഭയിൽ സമരത്തിനെത്തിയ സ്ത്രീകളെ ആട്ടിയോടിക്കൽ, മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കാനുള്ള തീരുമാനം തടസ്സപ്പെടുത്തൽ അടക്കമുള്ള കാര്യങ്ങളെത്തുടർന്നാണിത്.

ജില്ലാ എക്സിക്യുട്ടീവിന്റെ അംഗീകാരത്തോടെ തീരുമാനം നടപ്പാക്കും. സുഭാഷ് ചന്ദ്രബോസ്, താരാ ദിലീപ്, പി.എ. നവാസ് എന്നിവരടങ്ങിയ പാർട്ടി അന്വേഷണ കമ്മിഷൻ, ഡിക്‌സൻ കുറ്റക്കാരനാണെന്നു റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി. കാക്കനാട് അത്താണി ബ്രാഞ്ച് അംഗത്വത്തിലേക്കാണ് ഡിക്‌സനെ തരംതാഴ്ത്തുന്നത്.

വാഹനം വഴിയിൽ തടഞ്ഞ് ആക്രമിച്ച സംഭവത്തിൽ എം.ജെ. ഡിക്‌സനൊപ്പം നിൽക്കുകയും കൊലവിളി നടത്തുകയും ചെയ്തതിന് സി.പി.ഐ. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് സഗീറിനെപാർട്ടി പുറത്താക്കി. മറ്റൊരു സംഘർഷത്തിൽ ഉൾപ്പെട്ട, തൃക്കാക്കര മണ്ഡലം കമ്മിറ്റി അംഗം അജിത്ത് അരവിന്ദിനെ താക്കീത് ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..