ക്രയോൺസ് കലാമേളയിൽ വിജയികളായ ദിശ കരുണാലയം ടീമിന് ധന്യാ വർമ ട്രോഫി കൈമാറുന്നു
കാക്കനാട് : രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് വിദ്യാർഥികൾ നേതൃത്വം നൽകുന്ന സാമൂഹിക സേവന കൂട്ടായ്മയായ രാജഗിരി ട്രാൻസെന്റർ സംഘടിപ്പിച്ച ക്രയോൺസ് കലാമേളയിൽ ദിശ കരുണാലയം ഓവറോൾ ചാമ്പ്യന്മാരായി. ആശ്വാസ ഭവൻ രണ്ടാംസ്ഥാനം നേടി.
മാധ്യമ പ്രവർത്തക ധന്യാ വർമ സമ്മാനങ്ങൾ വിതരണം ചെയ്തു.
രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ ഡയറക്ടർ ഫാ. വർഗീസ് പുതുശ്ശേരി, നെസ്റ്റ് ഗ്രൂപ്പ് സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ തോമസ് എബ്രഹാം, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, രാജഗിരി വാലി കാമ്പസ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..