കാക്കനാട് : തൃക്കാക്കര നഗരസഭാ സെക്രട്ടറിയുടെയും ഭരണപക്ഷ കൗൺസിലർമാരുടെയും പരാതികൾ ഒത്തുതീർപ്പാക്കിയെന്ന് തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബി പറഞ്ഞു.
പരാതിക്കാരായ ഇരുകൂട്ടരെയും തിങ്കളാഴ്ച വൈകീട്ട് വിളിച്ചുവരുത്തി നടത്തിയ ചർച്ചയിലാണ് ഇരുവിഭാഗവും തമ്മിൽ രമ്യതയിൽ എത്തിയത്. നേരത്തേ തനിക്കെതിരേ കൗൺസിലർമാർ വധഭീഷണി മുഴക്കിയെന്നും തനിക്ക് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ പോലീസിനെ സമീപിച്ചത്.
പിന്നീട് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ജനപ്രതിനിധികളായ തങ്ങൾക്കെതിരേ മോശമായ പരാമർശങ്ങൾ ഉണ്ടായെന്ന് ആരോപിച്ച് മുൻ ചെയർമാൻ ഷാജി വാഴക്കാല ഉൾപ്പെടെയുള്ള മൂന്ന് കൗൺസിലർമാർ പോലീസിൽ പരാതി നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..