കാക്കനാട് : ഫാൻസി നമ്പർ ലേലത്തിലൂടെ അഞ്ച് വർഷംകൊണ്ട് എറണാകുളം ആർ.ടി. ഓഫീസ് നേടിയത് 11.84 കോടി രൂപ. ലക്ഷങ്ങൾ മുടക്കി ഇഷ്ട വാഹനം സ്വന്തമാക്കുന്ന പലരും ഇഷ്ട നമ്പരിനായി ഇങ്ങനെ ലക്ഷങ്ങൾ പൊടിക്കാനും മടി കാട്ടാറില്ല. ഇതിൽ ഏറെയും സിനിമാ താരങ്ങൾതന്നെ.
ഫാൻസി നമ്പർ കിട്ടാൻ മൂവായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് രജിസ്റ്റർ ചെയ്യും മുമ്പ് കെട്ടിവെക്കേണ്ടത്. നമ്പർ നേരത്തേ തന്നെ ബുക്ക് ചെയ്യുകയും വേണം. ഒരേ നമ്പരിന് ആവശ്യക്കാർ ഏറുമ്പോഴാണ് നമ്പർ ലേലത്തിൽ ഇടുന്നത്.
ഓൺലൈൻ വഴിയാണ് നമ്പർ ലേലം. അധികം പണം നൽകുന്നവർക്ക് നമ്പർ സ്വന്തമാകും. 2017-18 സാമ്പത്തിക വർഷത്തിലായിരുന്നു ഇഷ്ട നമ്പർ നേടാൻ കാശ് പൊടിച്ചവർ ഏറെയും. 3.48 കോടി രൂപ ആ വർഷം ലഭിച്ചു. തൊട്ടടുത്ത വർഷം മൂന്നുകോടി രൂപ. പ്രളയം, കോവിഡ് പ്രതിസന്ധി കാലത്ത് നമ്പർ ലേല വരുമാനം ഇടിഞ്ഞു. 2020-ൽ 1.96 കോടി രൂപയും 2021-ൽ 1.57 കോടിയും 2022-ൽ 1.81 കോടി രൂപയുമായിരുന്നു നമ്പർ ലേലത്തിലൂടെ ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലയ്ക്കാണ് മോട്ടോർ വാഹന വകുപ്പിൽനിന്ന് ഈ കണക്കുകൾ ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..