കാക്കനാട് : പ്ലാൻ ഫണ്ട് ചെലവഴിക്കുന്നതിനെ ചൊല്ലി തൃക്കാക്കര നഗരസഭയിലെ ചെയർപേഴ്‌സൺ-സെക്രട്ടറി പോരിൽ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനങ്ങൾ ആയതിനാൽ അവരുടെ അധികാരത്തിലേക്ക് അമിതമായി കടന്നുകയറി നടപടികൾ സ്വീകരിക്കില്ല. അമിതമായ കക്ഷിരാഷ്ട്രീയം പാടില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. തൃക്കാക്കര നഗരസഭയിൽ പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ ഒപ്പിടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ചെയർപേഴ്‌സൻ അജിത തങ്കപ്പനും സെക്രട്ടറി ബി. അനിൽകുമാറും തമ്മിലുള്ള പോരിന് വഴിയൊരുക്കിയത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..