കാക്കനാട് : യു.ഡി.എഫ്. ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന സെക്രട്ടറിയെ മാറ്റണമെന്ന വിഷയം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ച് യു.ഡി.എഫ്. കൗൺസിലർമാർ വിട്ടുനിന്നു. കോൺഗ്രസ് കൗൺസിലർമാരായ രാധാമണി പിള്ള, വി.ഡി. സുരേഷ്, സ്മിത സണ്ണി, ജോസ് കളത്തിൽ, മുസ്‌ലിം ലീഗ് കൗൺസിലർ സജീന അക്ബർ എന്നിവരാണ് വിട്ടുനിന്നത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത സണ്ണി ഉൾപ്പെടെയുള്ളവരെ യോഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വരാൻ കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം.
സെക്രട്ടറി അവധിയിൽ
തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ വിവാദങ്ങൾ തണുത്തതോടെ വീണ്ടും അവധിയിൽ പ്രവേശിച്ചു. സെക്രട്ടറിയുടെ പൂർണ അധികച്ചുമതല സൂപ്രണ്ട് ശാലിനി സാമിനു നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..