• കാക്കനാട് വാഴക്കാല മൂലേപ്പാടം തോട്ടിലേക്ക് ഇറക്കിയുള്ള സംരക്ഷണ ഭിത്തി നിർമാണം
കാക്കനാട് : െെകയേറി െെകയേറി െെകയേറി... ഏഴ് മീറ്റർ വീതിയിൽ ഒഴുകിയ തോട് ചുരുങ്ങിച്ചുരുങ്ങി മൂന്ന് മീറ്ററായി. തൃക്കാക്കര നഗരസഭയിലെ വാഴക്കാല മൂലേപ്പാടം തോടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തോട് െെകയേറ്റം ഒഴിപ്പിക്കണമെന്നു കോടതി പറഞ്ഞിട്ടും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല.
ഈ തോട് െെകയേറ്റം ഒഴിപ്പിച്ച് തോടിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന പരാതി നൽകി നാട്ടുകാർ മടുത്തിരിക്കുമ്പോഴാണ് നഗരസഭ വക പുതിയ െെകയേറ്റം.
തോടിന് സംരക്ഷണം നൽകാൻ തൃക്കാക്കര നഗരസഭ കെട്ടുന്ന സംരക്ഷണ ഭിത്തി തോടിനെ വീണ്ടും ചുരുക്കുകയാണെന്നാണ് നാട്ടുകാരുടെ പുതിയ പരാതി. തോടിന്റെ വീതി കുറയും വിധമാണ് ഈ നിർമാണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
രണ്ടാഴ്ച മുൻപ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സമീപത്തെ വീടിന്റെ അതിർത്തിയിൽനിന്ന് തോടിലേക്ക് ഇറക്കിയുള്ള ഭിത്തിനിർമാണം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ നഗരസഭ എൻജിനീയറിങ് വിഭാഗം നിർമാണം താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..