കാക്കനാട് : ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയിലെ തമിഴ്‌നാട് സ്വദേശിയായ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ. തളിപ്പറമ്പ് എ.വി. ഹൗസിൽ സിറാജുദ്ദീൻ (23), ഹരിപ്പാട് പെരമ്പറത്തറയിൽ അജീഷ് (26), ചവറ പാലപ്പുഴത്ത് ഉണ്ണിക്കൃഷ്ണപിള്ള (57) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശി മഹാദേവ ആദിത്യയുടെ പരാതിയിലാണ് കേസെടുത്തത്. ചിറ്റേത്തുകരയിലെ ഫ്ലാറ്റിൽ ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയപ്പോൾ സുരക്ഷാജീവനക്കാരുടെ നേതൃത്വത്തിൽ മർദിച്ചെന്നായിരുന്നു പരാതി. പ്രതികളെ റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..