പി.കെ. ഫിറോസിന്റെ അറസ്റ്റ്; യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു


പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് റോഡ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചപ്പോൾ

കാക്കനാട് : യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

കാക്കനാട് ഓലിമുകൾ ജങ്ഷനിൽനിന്നും പ്രകടനമായെത്തിയ തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി പ്രവർത്തകർ എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ജങ്ഷനാണ് ഉപരോധിച്ചത്. തുടർന്ന് സമരക്കാരെ പോലീസ് നീക്കി.

യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സി.എസ്. സിയാദ് അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം. മാഹിൻകുട്ടി, ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, അൻസാർ, കെ.എ. മുഹമ്മദ് സാബു, കെ.എം. ജിയാസ്, സാഹിൽ, ഫൈസൽ, ഇല്ല്യാസ്, യു.കെ. റഫീക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..