ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിതാ റഹീമിനെ ജില്ലാ കളക്ടർ രേണു രാജ് അഭിനന്ദിക്കുന്നു.പ്രസിഡന്റ് ഉല്ലാസ് തോമസ് സമീപം
കാക്കനാട് : എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സനിതാ റഹീമിനു വിജയം. വരണാധികാരിയും ജില്ലാ കളക്ടറുമായ രേണു രാജിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആകെ പോൾ ചെയ്ത 24 വോട്ടുകളിൽ 14 വോട്ടുകൾ സനിതാ റഹീം കരസ്ഥമാക്കി. എതിർ സ്ഥാനാർഥിയായ ശാരദ മോഹന് ഒൻപതു വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി.
ജില്ലാ പഞ്ചായത്തിലെ കീഴ്മാട് വാർഡിലെ ജനപ്രതിനിധിയാണ് സനിതാ റഹീം. തിരഞ്ഞെടുപ്പിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ (ഇൻ ചാർജ്) ബി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന ഷൈനി ജോർജ് രാജിെവച്ച ഒഴിവിലേക്കാണ് സനിതയെ തിരഞ്ഞെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..