കാക്കനാട് : ഷൂട്ടിങ് കഴിഞ്ഞ സിനിമാ സെറ്റിലെ മേൽക്കൂരയുടെ പൈപ്പുകൾ മോഷ്ടാക്കൾ അറുത്ത് കൊണ്ടുപോയി. പണിക്കാരെന്ന മട്ടിൽ വന്നാണ് പൈപ്പുകൾ മുറിച്ച് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയത്.
പൈപ്പ് മുറിക്കുന്ന യന്ത്രത്തിന് വേണ്ട വൈദ്യുതി അടുത്ത വീട്ടിൽ നിന്നാണ് ഇവർ സംഘടിപ്പിച്ചത്. ജോലിക്കാരാണെന്ന ധാരണയിലാണ് ഇവർക്ക് വൈദ്യുതി നൽകിയത്.
കാക്കനാട് തുതിയൂർ ഇന്ദിരാ നഗറിലെ ഒന്നര ഏക്കറോളം വരുന്ന മൂലമ്പിള്ളി പുനരധിവാസ ഭൂമിയിലായിരുന്നു, അന്നാ ബെൻ നായികയാകുന്ന 'അഞ്ച് സെന്റ് സ്ഥലവും സെലിനും' എന്ന സിനിമക്ക് സെറ്റൊരുക്കിയിരുന്നത്. സെറ്റ് പൊളിച്ച് വിൽക്കുന്നതിനുള്ള കരാർ തുതിയൂർ സ്വദേശി ദേവസ്സിക്കായിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്. 40,000 രൂപയോളം വിലവരുന്ന ഇരുമ്പിന്റെ സ്‌ക്വയർ പൈപ്പുകളാണ് നഷ്ടപ്പെട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..