എസ്.കെ.എസ്.എസ്.എഫ്. കാക്കനാട് നടത്തിയ മനുഷ്യജാലിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട് : 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന സന്ദേശത്തിൽ റിപ്പബ്ലിക് ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സിൽ മനുഷ്യജാലിക തീർത്തു. ഇതോടനുബന്ധിച്ച് നടത്തിയ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.ഐ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സി.ആർ. നീലകണ്ഠൻ, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ജില്ലാ പ്രസിഡന്റ് ഷാഫി ഫൈസി ഓടയ്ക്കാലി, എം.എം. അബൂബക്കർ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..