കാക്കനാട് : സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി ആലഞ്ചേരി ജാമ്യം എടുത്തത്.
ജാമ്യത്തിൽ സാങ്കേതിക പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടി, ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. കർദിനാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തന്റെ വാദം കേൾക്കണമെന്ന ഹർജിക്കാരന്റെ ഹർജി നിലനിൽക്കേ അത് പാലിക്കാതെ ജാമ്യം നൽകിയത് ശരിയല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഇതേത്തുടർന്ന് ആലഞ്ചേരിയുടെ ജാമ്യം സംബന്ധിച്ച് തുടർ നടപടികൾക്കായി കേസ് 13-ലേക്ക് മാറ്റി. ചൊവ്വാഴ്ചയായിരുന്നു ജാമ്യഹർജി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ 27-ന് കർദിനാൾ കോടതിയിൽ നേരിട്ട് ഹാജരായി അഡ്വാൻസ്ഡ് ജാമ്യം എടുക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..