കാക്കനാട് : എറണാകുളം കളക്ടറേറ്റിൽ ജീവനക്കാർക്ക് വീണ്ടും പഞ്ചിങ് ഏർപ്പെടുത്തുന്നു. ചൊവ്വാഴ്ച കളക്ടറേറ്റിൽ പുതിയ പഞ്ചിങ് യന്ത്രങ്ങൾ സ്ഥാപിച്ചു. സിവിൽ സ്റ്റേഷനിൽ ആകെയുള്ള 15 മെഷീനുകളിൽ അഞ്ചെണ്ണമാണ് ആദ്യം സ്ഥാപിച്ചത്. ഇതിൽ കളക്ടറേറ്റ് ജീവനക്കാർക്ക് മാത്രമാണ് ഹാജർ രേഖപ്പെടുത്താൻ സാധിക്കുക. മറ്റ് ഓഫീസുകളിൽ ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത്. സ്പാർക്ക് പദ്ധതിക്ക് കീഴിലുള്ള ജീവനക്കാരാണ് ഡിജിറ്റൽ പഞ്ചിങ്ങിൽ വരുന്നത്.
മെഷീൻ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ മെഷീനുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. ഇതിന് നാലുദിവസമാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് ടെസ്റ്റിങ് കൂടി നടത്തിയ ശേഷമേ പൂർണമായും പഞ്ചിങ്ങിലേക്ക് മാറാനാകൂ. ജനുവരി ഒന്നുമുതൽ പഞ്ചിങ് ആരംഭിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..