കാക്കനാട് : തൃക്കാക്കര മുനിസിപ്പൽ സ്‌റ്റേഡിയം അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പോർട്സ് കോംപ്ലക്‌സാക്കി മാറ്റും. നിർമാണത്തിന് ആദ്യ ഗഡുവായി മൂന്നുകോടി രൂപ സ്‌പോർട്‌സ് കൗൺസിൽ അനുവദിച്ചു. സ്‌റ്റേഡിയം വികസന സമിതി രൂപീകരിക്കാൻ ഉമാ തോമസ് എം.എൽ.എ. വിളിച്ചുചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു.
ഉമാ തോമസ് എം.എൽ.എ. ചെയർമാനും തൃക്കാക്കര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി ജനറൽ കൺവീനറുമായിട്ടാണ് സമിതി.
ഫുട്‌ബോൾ ഗ്രൗണ്ട്, അത്‌ലറ്റിക് ട്രാക്ക്, ബാഡ്മിന്റൺ-വോളിബോൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ ഉൾപ്പെടുന്ന സ്‌പോർട്‌സ് കോംപ്ലക്‌സാണ് സ്ഥാപിക്കുക. നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സി.പി.എം. ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..