ഫ്രണ്ട് ഓഫീസും ടോക്കണുമായി എളംകുളം വില്ലേജ് ഓഫീസ്


ലാപ്‌ടോപ് സമ്മാനിച്ച് ജില്ലാ കളക്ടർ

എളംകുളം വില്ലേജ് ഓഫീസും ഫ്രണ്ട് ഓഫീസും ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടർ രേണു രാജ് വില്ലേജ് ഓഫീസിന്റെ പഴയകാല ചിത്രങ്ങൾ കാണുന്നു. വില്ലേജ് ഓഫീസർ സി.കെ. സുനിൽ സമീപം

കാക്കനാട് : പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നവീകരണം പൂർത്തിയാക്കിയ എളംകുളം വില്ലേജ് ഓഫീസിനും ഓഫീസർക്കും പ്രത്യേക അഭിനന്ദനവുമായി ജില്ലാ കളക്ടർ രേണു രാജ്. നവീകരിച്ച വില്ലേജ് ഓഫീസിന്റെയും ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിക്കാനെത്തിയ കളക്ടർ വില്ലേജ് ഓഫീസർ സി.കെ. സുനിലിനും സഹപ്രവർത്തകർക്കും അഭിനന്ദനമായി ലാപ്‌ടോപും പ്രിന്റർ ടോണറും സമ്മാനിച്ചു.

നവീകരിച്ച വില്ലേജ് ഓഫീസിൽ ഫ്രണ്ട് ഓഫീസിനു പുറമേ സന്ദർശകർക്ക് സംഗീതം ആസ്വദിച്ച് കാത്തിരിക്കാൻ പ്രത്യേക ലോബിയും ടെലിവിഷൻ സംവിധാനവും കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. കരം അടയ്ക്കാൻ പ്രത്യേക സൗകര്യമുണ്ട്. വില്ലേജ് ഓഫീസർക്കുള്ള അപേക്ഷകൾ ഉൾപ്പെടെ ഫ്രണ്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ വില്ലേജ് ഓഫീസറെ കാണുന്നതിന് അറിയിപ്പ് നൽകുന്നതിന് ഇലക്‌ട്രോണിക് ടോക്കൺ സംവിധാനവുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ മിഡ്ടൗൺ പ്രസിഡന്റ് രാജേഷ് ഭട്ട് അധ്യക്ഷത വഹിച്ചു. കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജ്, വി.ജെ. പാപ്പു, കെ.കെ. ജോർജ്, ബി.ആർ. അജിത്, ജസ്റ്റി മാത്യൂസ്, ബാബു ജോസഫ്, രഘു രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..