എറണാകുളം ശിവക്ഷേത്രോത്സവം സമാപിച്ചു


ആറാട്ടുകടവിലേക്ക് എഴുന്നള്ളുന്ന എറണാകുളത്തപ്പന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു

കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് വ്യാഴാഴ്ച രാത്രി ആറാട്ടോടെ സമാപനമായി. കൊടിയിറക്കിയശേഷം ആറാട്ടുകടവിലേക്ക് എഴുന്നള്ളിയ എറണാകുളത്തപ്പന്, ആംഡ് പോലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകി. ഗാർഡ് ഓഫ് ഓണറിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെയും ജസ്റ്റിസ് ഗോപിനാഥമേനോന്റെയും സാന്നിധ്യവും ഉണ്ടായിരുന്നു.

ആറാട്ട്‌ എഴുന്നള്ളിപ്പിന് കോങ്ങാട് മധു, കുനിശ്ശേരി ചന്ദ്രൻ, തീച്ചുർ മോഹനൻ, മച്ചാട് മണികണ്ഠൻ, പാഞ്ഞാൽ വേലുക്കുട്ടി എന്നിവരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം അകമ്പടിയേകി.

സമാപന ദിവസമായ രാവിലെ കലാമണ്ഡലം ശിവദാസിന്റെ പ്രമാണത്തിലുള്ള ശീവേലിമേളം, 10.30 മുതൽ. ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത പ്രസാദ ഊട്ടിന് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നേതൃത്വം നൽകി. വൈകുന്നേരം അഞ്ചിന് നായർ സ്ത്രീസമാജത്തിന്റെ ഭജന, 6.45-ന് കേരള ബ്രാഹ്മണസഭ അവതരിപ്പിച്ച നാമസങ്കീർത്തനം, വിവിധ സ്റ്റേജുകളിലായി തിരുവാതിരകളി, ഭരതനാട്യം, ഭക്തിഗാനമേള, ശംഭോ മഹാദേവ സംഗീതസന്ധ്യ. ഭരതനാട്യം, കോലാട്ടം, ആലുവ മോഹൻരാജിന്റെ ഇന്ദ്രുവത്സവം കഥാപ്രസംഗം എന്നിവയും അരങ്ങേറി.

വെളുപ്പിന് രണ്ടു മുതൽ രാമവർമ ക്ലബ്ബിന്റെ മുൻവശത്തുനിന്ന് ആർ.എൽ.വി. മഹേഷിന്റെ നേതൃത്വത്തിലുള്ള പാണ്ടിമേളം, വെളുപ്പിന് മൂന്നു മുതൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ ആറാട്ട് എഴുന്നള്ളിപ്പ്. തുടർന്ന് കരിമരുന്ന് പ്രയോഗം. ആറാട്ട് പുറപ്പാട് ക്ഷേത്രത്തിലേക്ക്, തിരിച്ചെഴുന്നള്ളിപ്പ്, കൊടിക്കൽ പറ, 25 കലശം എന്നീ ചടങ്ങുകളോടെ ഉത്സവത്തിന് സമാപനം കുറിച്ചു.

ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, വി.എസ്. പ്രദീപ്, ഐ.എൻ. രഘു, എ. ബാലഗോപാൽ. ടി.വി. കൃഷ്ണമണി, പി. മഹാദേവൻ, എസ്.എൻ. സ്വാമി, രഞ്ജിത്ത് ആർ. വാരിയർ, കെ.എൻ. ചന്ദ്രശേഖരൻ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ നേതൃത്വം നൽകി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..