Caption
തിരുവനന്തപുരം : ശാഖോപശാഖയായി പടർന്നുകിടന്ന ബോധിവൃക്ഷമായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ടി.പത്മനാഭൻ. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദീർഘദർശിയാരെന്ന ചോദ്യത്തിന് എം.പി.വീരേന്ദ്രകുമാർ എന്നുമാത്രമാണ് ഉത്തരം. മനസ്സാക്ഷിക്കുത്തില്ലാതെ ഒരാളെ ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിക്കാനാകുമെങ്കിൽ അത് വീരേന്ദ്രകുമാറിനെക്കുറിച്ചു മാത്രമാണെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹത്തെ അനുസ്മരിച്ച് നടത്തിയ പ്രഭാഷണത്തിൽ പത്മനാഭൻ അഭിപ്രായപ്പെട്ടു.
എഴുത്തുകാരൻ, പ്രഭാഷകൻ, വലിയൊരു വായനക്കാരൻ, കൃഷിക്കാരൻ തുടങ്ങി വിവിധ മേഖലകളിൽ പടർന്നുകിടക്കുന്നു വീരേന്ദ്രകുമാറിന്റെ ധിഷണ. പ്ലാച്ചിമടയിൽ മാത്രം ഒതുങ്ങിയില്ല അദ്ദേഹത്തിന്റെ സ്നേഹം. അകലെയുള്ള ആമസോൺ കാടുകളിലേക്കുവരെ ആ ഹൃദയം എത്തി. അവിടത്തെ ദുഃസ്ഥിതി കണ്ട് കരഞ്ഞു. വർഷങ്ങളുടെ ഗവേഷണത്തിനും തിരുത്തലുകൾക്കും ശേഷം വീരേന്ദ്രകുമാർ എഴുതിയ 'വിവേകാനന്ദൻ-സന്ന്യാസിയും മനുഷ്യനും' എന്ന പുസ്തകത്തോളം ഗരിമയുള്ള ഒരെണ്ണം ചിക്കാഗോയിൽ പോലും കണ്ടില്ല. ലോകസാഹിത്യത്തിൽ വിവേകാനന്ദനെക്കുറിച്ചുണ്ടായ മഹത്തായ പുസ്തകങ്ങളിലൊന്നാണത്. മാതൃഭൂമിയെ ലോകമെങ്ങും എത്തിച്ചതിൽ വീരേന്ദ്രകുമാർ വഹിച്ച പങ്ക് വലുതാണെന്നും ടി.പത്മനാഭൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..