• അങ്കമാലി സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മുൻ ദേശീയ ഫുട്‌ബോൾ താരം ടി.കെ. ചാത്തുണ്ണി ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി : അങ്കമാലി സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് തുടങ്ങി. മുൻ ദേശീയ ഫുട്‌ബോൾ താരം ടി.കെ. ചാത്തുണ്ണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ജെ. ജോയി അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.
നഗരസഭാ ചെയർമാൻ മാത്യു തോമസ്, ഭാരവാഹികളായ ഷൈജോ പറമ്പി, ഡേവീസ് പാത്താടൻ, ബാബു സാനി, പി.ജെ. ബാബു, ജോർജ് സ്റ്റീഫൻ, ലാൽ പൈനാടത്ത്, സ്റ്റീഫൻ കോട്ടയ്ക്കൽ, എം.പി. വിത്സൻ, കെ.കെ. ജോഷി, നിക്സൺ മാവേലി, ജെയ്‌സൻ പാനികുളങ്ങര, ഫ്രാൻസിസ് ജെ. പൈനാടത്ത് തുടങ്ങിയവർ പങ്കെടുത്തു.
ബേസിക് പെരുമ്പാവൂരും സൂപ്പർ സോക്കർ മലപ്പുറവും തമ്മിലായിരുന്നു ആദ്യ മത്സരം. 12 ദിവസത്തെ ടൂർണമെന്റിന് തുടക്കംകുറിച്ചുള്ള വിളംബരജാഥ ബുധനാഴ്ച അങ്കമാലി ജങ്ഷനിൽ നടന്നു. മുൻ എം.എൽ.എ. പി.ജെ. ജോയി ഫ്ളാഗ് ഓഫ് ചെയ്തു. അണ്ടർ -17 ടൂർണമെന്റും പ്രാദേശിക ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരങ്ങളും ദിവസവും പ്രധാന മത്സരങ്ങൾക്ക് മുൻപായി നടക്കും. അങ്കമാലി കിങ്ങിണി ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്.
ബുധനാഴ്ച നടന്ന പ്രാദേശിക മത്സരത്തിൽ ഒരു ഗോളിന് മലയാറ്റൂർ പഞ്ചായത്ത്, കാലടി പഞ്ചായത്തിനെ തോൽപ്പിച്ചു. വ്യാഴാഴ്ച മദീന എഫ്.സി. ചെർപ്ലശ്ശേരിയും ലക്കി സ്റ്റാർ ആലുവയും തമ്മിലാണ് പ്രധാന മത്സരം. 5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയും 1000 കസേരകളും കാണികൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
മുഹമ്മദൻസ് ഗോവ, എഫ്.സി. ബാംഗ്ലൂർ, എറൈസ് എഫ്.സി. തൂത്തുക്കുടി തുടങ്ങി 12 ടീമുകളാണ് പങ്കെടുക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..