അങ്കമാലി : അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്കയിൽ 40 മണി ആരാധന 24 മുതൽ 26 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ ആറിന് വിൻസൻഷ്യൻ മേരിമാത പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ആരാധനയ്ക്ക് തുടക്കം കുറിക്കും. വൈകീട്ട് അഞ്ചിന് തിരുമണിക്കൂർ ആരാധന, വചനശുശ്രൂഷ. ശനിയാഴ്ച രാവിലെ ഒൻപതിന് ദിവ്യബലി, വൈകീട്ട് അഞ്ചിന് തിരുമണിക്കൂർ ആരാധന, ഞായറാഴ്ച രാവിലെ എട്ടിനും 9.30-നും 11-നും ദിവ്യബലി, വൈകീട്ട് നാലിന് പൊതു ആരാധന, അഞ്ചിന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ മോൺ. ആന്റണി പെരുമായന്റെ മുഖ്യകാർമികത്വത്തിൽ കുർബാന, പ്രദക്ഷിണം, ദിവ്യകാരുണ്യ സന്ദേശം. ആരാധനാ ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ തുടർച്ചയായി ആരാധന നടക്കുമെന്നും, ഈ ദിവസങ്ങളിൽ ബസിലിക്കയിൽ മാത്രമായിരിക്കും ദിവ്യബലികളെന്നും ഫാ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..