എഴുപുന്നയിലെ ഹരിതകർമ സേനയ്ക്ക് ഇ-ഓട്ടോ കൈമാറുന്ന ചടങ്ങിൽ നിന്ന്
അരൂർ : ‘മാലിന്യമുക്തം’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനയ്ക്ക് കൂട്ടായി ഇ-ഓട്ടോയും. പദ്ധതി ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങിയ ഇ-ഓട്ടോ, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു.
ആദ്യഘട്ടത്തിൽ 300 കുടുംബങ്ങൾക്ക് നൽകിയ ബയോബിൻ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി നൽകാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. 16 വാർഡുകളിലായി 22 ഹരിതകർമ സേനാംഗങ്ങൾ നിലവിൽ സജീവമാണ്.
കെൽട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്പും മാലിന്യസംഭരണത്തിനും നീക്കത്തിനുമായി ഉപയോഗിക്കുന്നു.
ഇ-ഓട്ടോ കൈമാറ്റച്ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മധുക്കുട്ടൻ, ദീപ, ടോമി ആതാളിൽ, സി.ഡി.എസ്. ചെയർപേഴ്‌സൺ വാസന്തി സുധാകരൻ, സെക്രട്ടറി എഫ്. സെലീനമോൾ, അസി. സെക്രട്ടറി സുധർമിണി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമസേനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..