ഒക്കലിൽ ഭവനനിർമാണത്തിന് 1.22 കോടി


2 min read
Read later
Print
Share

Caption

പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിൽ 24,66,88,736 രൂപ വരവും 24,52,16,758 രൂപ ചെലവും 30,48,922 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് സിന്ധു ശശി അവതരിപ്പിച്ചു. പ്രസിഡന്റ് കെ.എം. ഷിയാസ് അധ്യക്ഷനായി. കഴിഞ്ഞവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുഷ്പകൃഷി, തേനീച്ചകൃഷി എന്നീ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമ്പൂർണ ഊർജസുരക്ഷാ പദ്ധതി, പകർച്ചവ്യാധി നിയന്ത്രണം, ടൂറിസം, പശ്ചാത്തലസൗകര്യം ഒരുക്കൽ, ആരോഗ്യം, ഭിന്നശേഷി, കുടിവെള്ളം, പട്ടികജാതി എന്നീ മേഖലകൾക്ക് പ്രാധാന്യം കൊടുത്തു. 2023-24 സാമ്പത്തികവർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ പഞ്ചായത്ത് വികസന ഫണ്ട് ജനറൽ 1,42,30,000 രൂപ, എസ്.സി.പി. 33,88,000 രൂപ, ബേസിക് ഗ്രാന്റ് 23,56,000 രൂപ, സി.എഫ്.സി. റ്റൈഡ് ഗ്രാന്റ് 35,34,000 രൂപ, മെയിന്റനൻസ് ഗ്രാന്റ് റോഡ് 2,40,04,000 രൂപ, മെയിന്റനൻസ് ഗ്രാന്റ് നോൺ റോഡ് 56,08,000 രൂപ വിഹിതം ലഭിച്ചിട്ടുണ്ട്. നികുതി -നികുതിയേതര വരുമാനമായി 1,38,55,930 രൂപയാണ് പ്രതീക്ഷിക്കുന്നത്. അർബൻ അഗ്ലോമറേഷന്റെ ഭാഗമായി 17 ലക്ഷം രൂപ, സി.എഫ്.സി. ഫണ്ടിന്റെ ഭാഗമായി ഹെൽത്ത് ഗ്രാന്റ് 2,88,161 രൂപ എന്നിവ പദ്ധതിപ്രവർത്തനങ്ങൾക്കായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭവനനിർമാണത്തിന് പ്രാധാന്യം നൽകി 1.22 കോടി രൂപ, ദാരിദ്ര്യ ലഘൂകരണ പരിപാടികൾക്ക് 3,55,35,110 രൂപ, ഉത്‌പാദന മേഖല, കൃഷി 43,10,000 രൂപ, മൃഗസംരക്ഷണ മേഖലയ്ക്കും മത്സ്യകൃഷിക്കും കൂടി 33,75,400 രൂപ, ഊർജ സംരക്ഷണത്തിനായി

(സോളാർ പദ്ധതി) 10 ലക്ഷം, അങ്കണവാടി നിർമാണം 46 ലക്ഷം എന്നിവ വകയിരുത്തി. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ജെ. ബാബു, എം.കെ. രാജേഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജേഷ് മാധവൻ, സാബു മൂലൻ, ലിസി ജോണി, പഞ്ചായത്തംഗങ്ങൾ, സോളി ബെന്നി, മനോജ് തോട്ടപ്പിള്ളി, അജിത ചന്ദ്രൻ, ഷുഹൈബ ഷിഹാബ്, ബിനിത സജീവൻ, എന്നിവർ പങ്കെടുത്തു.

വെങ്ങോലയിൽ ജലസംരക്ഷണത്തിന് 70 ലക്ഷം

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിന്റെ സമഗ്ര വികസനവും സുസ്ഥിര പുരോഗതിയും ലക്ഷ്യമാക്കിയുള്ള ബജറ്റ്, വൈസ് പ്രസിഡന്റ് നസീമ റഹിം അവതരിപ്പിച്ചു.

പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. 2.5 കോടി രൂപയുടെ നികുതി വരുമാനവും 1.3 കോടി രൂപയുടെ നികുതിയേതര വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്

. ജനറൽ പർപ്പസ് ഫണ്ടിനത്തിൽ 3.09 കോടി രൂപയും ബജറ്റിൽ ലഭ്യമാകുന്നുണ്ട്. ഉത്‌പാദന മേഖലയിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, ജലസംരക്ഷണം, തൊഴിൽ സംരംഭങ്ങൾ, സേവന സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി 2.275 കോടി രൂപയും നെൽകൃഷി വികസനത്തിന് 25 ലക്ഷം, തെങ്ങിന് നാല് ലക്ഷം, പച്ചക്കറികൃഷിക്ക് ആറ് ലക്ഷം, വാഴകൃഷിക്ക് നാല് ലക്ഷം, കിഴങ്ങുവിളകൾക്ക് നാല് ലക്ഷവും വകയിരുത്തി. പശുവളർത്തലിന് 7.5 ലക്ഷം, ആട് വളർത്തലിന് ഏഴ് ലക്ഷം, കന്നുകുട്ടി പരിപാലനത്തിന് നാല് ലക്ഷം, മുട്ടക്കോഴി വളർത്തലിന് എട്ട് ലക്ഷം, ക്ഷീരവികസനത്തിന് 30 ലക്ഷം രൂപ വീതം വകയിരുത്തി. ജലസംരക്ഷണത്തിനും ജലസേചനത്തിനുമായി 70 ലക്ഷം വകയിരുത്തിയതിലൂടെ കുളങ്ങൾ, തോടുകൾ, ചിറകൾ എന്നിവയുടെ സംരക്ഷണവും അതിലൂടെ ജലലഭ്യതയുടെ വർധനയും പ്രതീക്ഷിക്കുന്നു. വനിതകൾക്ക് ചെറുകിട തൊഴിൽ സംരംഭങ്ങൾക്കും സേവന സംരംഭങ്ങൾക്കുമായി 23 ലക്ഷം രൂപ വകയിരുത്തി. അപേക്ഷകൾ തയ്യാറാക്കിനൽകുന്നതിനും മിനി കഫറ്റീരിയ ഉൾപ്പെടെയുള്ള സേവന സംരംഭവും ഇതിൽ ഉൾപ്പെടുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..