അരൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. പാണാവള്ളി കളത്തിത്തറ വീട്ടിൽ അനിൽകുമാർ (50), അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടിൽ ഗോകുലൻ (53) എന്നിവരെയാണ് എക്സൈസ് കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എസ്. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വിൽപ്പനയ്ക്കായുള്ള അര ലിറ്റർ വീതമുള്ള 40 കുപ്പി മദ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. പാണാവള്ളി പള്ളിവെളിയിൽ വെച്ചാണ് ഇവർ പിടിയിലായത്. മദ്യവും ഇത് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
അനിൽകുമാർ കഴിഞ്ഞവർഷം എക്സൈസ് രജിസ്റ്റർ ചെയ്ത ചാരായക്കേസിൽ അന്വേഷിച്ചിരുന്നയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണസംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. സുമേഖ്, പ്രിവന്റീവ് ഓഫീസർ കെ.ആർ. ഗിരീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ.എ. തസ്ലീം എന്നിവർ ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..