‘ഏഴഴകുള്ള എഴുപുന്ന’ : 239 കുടുംബങ്ങൾക്ക് ബയോ ബിന്നുകൾ നൽകി


1 min read
Read later
Print
Share

• എഴുപുന്ന ഗ്രാമപ്പഞ്ചായത്തിന്റെ ബയോ ബിൻ വിതരണം ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്യുന്നു

അരൂർ : മാലിന്യ നിർമാർജനം വീടുകളിൽത്തന്നെ സാധ്യമാക്കുക എന്ന ലക്ഷ്യം വെച്ച് എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലെ 239 കുടുംബങ്ങൾക്ക് ബയോ ബിന്നുകൾ നൽകി. ജൈവമാലിന്യങ്ങൾ ഇതിൽ നിക്ഷേപിച്ച് വളമായിമാറ്റി വീടുകളിൽത്തന്നെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 90 ശതമാനം സബ്‌സിഡി നൽകി ഗുണഭോക്താക്കൾക്ക് 149 രൂപയ്ക്കാണ് ബിന്നുകൾ വിതരണം ചെയ്തത്.

ബിന്നുകൾക്കൊപ്പം മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ബാക്ടീരിയകൾ ഉൾക്കൊള്ളുന്ന ഇനോക്കുലറും സൗജന്യമായി നൽകി. ‘ഏഴഴകുള്ള എഴുപുന്ന’ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണിതെന്ന് അധികൃതർ പറഞ്ഞു. തുടർപദ്ധതി എന്നനിലയിൽ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ബയോ ബിന്നുകൾ നൽകുക എന്നതാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.

ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ. ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..