• യാക്കോബായ സഭയുടെ കീഴിൽ അല്ലപ്രയിൽ പ്രവർത്തിക്കുന്ന മാർ അത്താനാസിയോസ് സ്പെഷ്യൽ സ്കൂൾ വാർഷികം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ : അല്ലപ്ര കൊയ്‌നോണിയയിൽ പ്രവർത്തിക്കുന്ന യാക്കോബായ സഭയുടെ മാർ അത്താനാസിയോസ് സ്പെഷ്യൽ സ്കൂൾ 10-ാം വാർഷികം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ചെയർമാൻ മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മാനേജർ ഫാ. റെജി തെക്കിനേത്ത്, പഞ്ചായത്തംഗം ബിൻസി വർഗീസ്, പി.പി. എൽദോസ്, സി.വി. ഐസക്, പീറ്റർ വേലൻപറമ്പിൽ കോറെപ്പിസ്‌കോപ്പ, ടി.ടി. ജോയ് എന്നിവർ പങ്കെടുത്തു.
സ്പെഷ്യൽ സ്കൂളിൽ 45-ഓളം കുട്ടികൾക്ക് പരിശീലനം നൽകുന്നതിനൊപ്പം 20 കുട്ടികൾക്ക് സ്പീച്ച്, ഫിസിയോ ഒക്കുപ്പേഷണൽ തെറാപ്പി സേവനങ്ങളും സൗജന്യമായി ചെയ്തുവരുന്നു. കലാഭവൻ സജീവ്, വിശ്വം എന്നിവർക്കൊപ്പം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അല്ലപ്ര സിംഗിങ് ബേർഡ്‌സിന്റെ ഗാനമേളയും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..