അത്താണി : നെടുമ്പാശ്ശേരി മേഖലാ മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ‘ആദരവ് 2023’ മെറിറ്റ് അവാർഡ് വിതരണം സംഘടിപ്പിച്ചു.
എം.ബി.ബി.എസ്. പരീക്ഷയിൽ ഉന്നതവിജയം നേടിയ പി.യു. അളകയ്ക്ക് സൊസൈറ്റി പ്രസിഡൻറ് സി.പി. തരിയൻ സഹകരണപ്രതിഭാ പുരസ്കാരം നൽകി. സൊസൈറ്റി സെക്രട്ടറി ആർ. സരിത അധ്യക്ഷയായി. ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, ടി.എസ്. ബാലചന്ദ്രൻ, വി.എ. ഖാലിദ്, എൻ.എസ്. ഇളയത്, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, ബൈജു ഇട്ടൂപ്പ്, പി.ടി. ജേക്കബ്, പി.ജെ. ജോയ്, ആർ. അനിൽ, സുബ്രഹ്മണ്യൻ, ഷൈബി ബെന്നി, ഗിരിജ രഞ്ജൻ, ബീന സുധാകരൻ, മായ പ്രകാശൻ, സുനിത ഹരിദാസ് എന്നിവർ പങ്കെടുത്തു.
സൊസൈറ്റി അംഗമായ സിന്ധു ഉണ്ണികൃഷ്ണന്റെ മകളാണ് അളക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..