നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാൻ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി വിഭാവനംചെയ്ത ‘സ്നേഹപ്പൊതി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം നിർവഹിക്കുന്നു
കൊച്ചി : കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ആശുപത്രിയിൽ കഴിയുന്ന നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന ‘സ്നേഹപ്പൊതി’ പദ്ധതി എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വ തായങ്കരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കുന്നുംപുറം, സ്റ്റെലിൻ പുല്ലങ്കോട്, ലെവിൻ ചുള്ളിയാടൻ, ഗോഡ്സൺ മരത്തോന്തറ, അരുൺ ആന്റണി, കെ.കെ. ഗോപി, എൻ.കെ. സതീശൻ, സാമുവൽ കുര്യൻ, ട്രീഷൻ കൊടുവല്ലിപ്പറമ്പിൽ, സാം വർഗീസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..