പറവൂർ : നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ 38 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.05 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. രണ്ടുസോണുകളായി തിരിച്ച് ഒരുവർഷ കാലാവധിയോടെയാണ് ടെൻഡർ നടപടികൾ സ്വീകരിച്ചുവരുന്നത്. ഇതിൽ സോൺ നാലിൽ 23 റോഡുകളും സോൺ രണ്ടിൽ 15 റോഡുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. വരുന്ന ഒരുവർഷം മഴക്കാലത്ത് കുഴികൾ ഉണ്ടായാൽ അടിയന്തരമായി അത് അടയ്ക്കുന്നതിനും മഴക്കാലപൂർവ പ്രവൃത്തികളായ കാനയും കലുങ്കും മണ്ണും ചെളിയും കോരി വൃത്തിയാക്കുന്നതിനും മഴക്കാലത്ത് വീഴാറായി നിൽക്കുന്ന മരച്ചില്ലകളും മരങ്ങളും വെട്ടിമാറ്റുന്നതിനും മറ്റുമുള്ള എല്ലാ പ്രവൃത്തികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെൻഡർ നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..