തൃക്കാക്കര നഗരസഭയുടെ സമ്പൂർണ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കാക്കനാട് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട് : രാത്രിയുടെ മറവിൽ മാലിന്യം തള്ളി വൃത്തികേടാക്കുന്ന ഇടങ്ങളെ പച്ചത്തുരുത്താക്കി മാറ്റൊനൊരുങ്ങി തൃക്കാക്കര നഗരസഭ. ഇവിടത്തെ മാലിന്യം ജനപങ്കാളിത്തത്തോടെ വൃത്തിയാക്കി ഫലവൃക്ഷത്തൈകളും നാട്ടുസസ്യങ്ങളും നട്ടുവളർത്തി പച്ചത്തുരുത്താക്കി മാറ്റുകയാണ് ലക്ഷ്യം. തൃക്കാക്കര നഗരസഭയുടെ സമ്പൂർണ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കാക്കനാട് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വൃത്തിയാക്കിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യം തള്ളിയാൽ കർശന നടപടിയുണ്ടാകും. മാലിന്യം തള്ളുന്ന പൊതു, സ്വകാര്യ സ്ഥലങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ജിയോ ടാഗ് ചെയ്യുന്ന പ്രവർത്തനങ്ങൾക്കും നഗരസഭ തുടക്കമിട്ടു.
മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് വാർഡുകളിൽ കമ്മിറ്റികൾ രൂപവത്കരിക്കും. മുഴുവൻ വീടുകളിൽ നിന്നും അജൈവ മാലിന്യശേഖരണം ഉറപ്പാക്കാനും എല്ലാ വീടുകളിലും ഉറവിടമാലിന്യ സംസ്‌കരണം നടപ്പാക്കാനും യോഗം തീരുമാനിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഉണ്ണി കാക്കനാട്, സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, സോമി റെജി, മുൻ ചെയർമാൻ ഷാജി വാഴക്കാല, നഗരസഭ എൻജിനീയർ ടി.കെ. ഹരിദാസൻ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ റോണി, നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജിനി, മുൻ കാലടി വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ, മുൻ വൈസ് ചെയർമാൻ കെ.ടി. എൽദോ, നേതാക്കളായ കെ.കെ. സന്തോഷ് ബാബു, ബിനുമോൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..