കെ.എസ്.യു. പ്രവർത്തകർ അർധരാത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു


1 min read
Read later
Print
Share

രാഹുൽ ഗാന്ധിക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഏലൂർ മണ്ഡലം കോൺഗ്രസ്‌ നടത്തിയ പ്രകടനം

കൊച്ചി : രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സൗത്ത് റെയിൽവേ സ്‌റ്റേഷൻ കവാടത്തിൽ കെ.എസ്.യു. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയായിരുന്നു കോലം കത്തിക്കൽ.

രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകരെ സംസ്ഥാന പോലീസ് തല്ലിച്ചതച്ചതിലും പ്രവർത്തകർ പ്രതിഷേധിച്ചു. ഡി.സി.സി. ഓഫീസിൽ നിന്നും തുടങ്ങിയ പ്രകടനം പതിനൊന്നരയോടെ സൗത്ത് റെയിൽവേ സ്‌റ്റേഷൻ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. നേരിയതോതിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷം പ്രവർത്തകർ നരേന്ദ്രമോദിയുടെ കോലം കത്തിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സംസ്ഥാന ഭരണവും മുഖ്യമന്ത്രിയും മോദിയെ പ്രീതിപ്പെടുത്താൻ അവസരം ഉപയോഗിക്കുകയാണെന്ന് അലോഷ്യസ് പറഞ്ഞു.

നേതാക്കളായ ജെയിൻ, അൽ അമീൻ, അമർ മിഷാൽ, കൃഷ്ണ ലാൽ, മുബാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

വൈറ്റില : രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് വൈറ്റില ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിനടത്തിയ പ്രതിഷേധ പ്രകടനം മുൻ കൗൺസിലർ ജോൺസൻ പാട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജോഷി പള്ളൻ അധ്യക്ഷത വഹിച്ചു. പ്രകടനത്തിൽ കൗൺസിലർമാരായ ആന്റണി പൈനുത്തറ, സോണി ജോസഫ്, നോബർട്ട് അടിമുറി, സോണിയ ബിനു, മെൽകം ഓസ്റ്റിൻ ഓബി, ജോണി പി. ആന്റണി, ഷീബ ജോസ്, എ.എൻ. സജീവൻ, എൻ.സി. നൈനാൻ, ജോഷി ചെറുപുള്ളി, തോമസ് അജേഷ്, കെ.എ. ഗജേന്ദ്രൻ, ജർജസ് വി. േജക്കബ്, സാബു വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..