ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹിന്ദുമഹാസംഗമത്തിനു മുന്നോടിയായി സംഘടിപ്പിച്ച ബൈക്ക് റാലി ചെറിയപ്പിള്ളി എസ്.എൻ.ഡി.പി. കവലയിൽ എസ്. ദിവാകരൻ പിള്ള ഫ്ളാഗ്‌ഓഫ് ചെയ്യുന്നു
പറവൂർ : ഹിന്ദു ഐക്യവേദിയുടെ ഹിന്ദുമഹാസംഗമ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലി മുതിർന്ന പ്രവർത്തകൻ എസ്. ദിവാകരൻ പിള്ള ഫ്ളാഗ്‌ഓഫ് ചെയ്തു. ചെറിയപ്പിള്ളി എസ്.എൻ.ഡി.പി. കവലയിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലി അമ്മൻകോവിൽ റോഡിൽ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു പ്രസംഗിച്ചു. എം.സി. സാബു ശാന്തി, ആഭ ബിജു, ശിവദാസൻ, കെ.ആർ. രമേഷ്, എം.കെ. സജീവ്, പ്രകാശൻ തുണ്ടത്തുംകടവ്, ജയശങ്കർ, ഒ.പി. ബൈജു, കെ.ജി. സജീവ്, ടി.വി. വേണു എന്നിവർ നേതൃത്വം നൽകി. 27-ന് വൈകീട്ട് ആറിന് കെ.എം.കെ. കവലയിലെ സമന്വയ നഗറിൽ നടക്കുന്ന ഹിന്ദുമഹാസംഗമം കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഐ.എസ്. കുണ്ടൂർ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, കെ.കെ. അനിരുദ്ധൻ തന്ത്രി, അഡ്വ. ടി.ആർ. രാമനാഥൻ എന്നിവർ സംബന്ധിക്കും. സംഗമത്തിന് മുന്നോടിയായി പ്രവർത്തകരുടെ മഹാറാലി നടക്കും. പെരുവാരം ക്ഷേത്രനടയിൽനിന്നും ആരഭിച്ച് സമ്മേളന നഗരയിൽ സമാപിക്കും. പത്രസമ്മേളനത്തിൽ എം.സി. സാബു ശാന്തി, പ്രകാശൻ തുണ്ടത്തുംകടവ്, ടി.വി. വേണു, ശിവദാസൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..