തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ, മാതൃഭൂമി ഗൃഹലക്ഷ്മി വേദി എന്നിവയുടെ ‘ഒത്തിരി പറവകൾക്ക് ഇത്തിരി ദാഹജലം’ പദ്ധതി തൃപ്പൂണിത്തുറ നഗരസഭാംഗം കെ.വി. സാജു ഉദ്ഘാടനം ചെയ്യുന്നു
തിരുവാങ്കുളം : മഹാത്മാ മാതൃഭൂമി സ്റ്റഡിസർക്കിൾ, ബാലവേദി, മാതൃഭൂമി ഗൃഹലക്ഷ്മി വേദി എന്നിവയുടെ ‘ഒത്തിരി പറവകൾക്ക് ഇത്തിരി ദാഹജലം’ എന്ന പദ്ധതിക്ക് തുടക്കമായി. കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹജലവും ഭക്ഷണവും ഒരുക്കുന്ന പദ്ധതി തൃപ്പൂണിത്തുറ നഗരസഭാംഗം കെ.വി. സാജു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എം.ആർ. അമൽ അധ്യക്ഷത വഹിച്ചു. ഗൃഹലക്ഷ്മി വേദി യൂണിറ്റ് രക്ഷാധികാരി പി.കെ. പത്മാവതി ടീച്ചർ മുഖ്യാതിഥിയായി.
200 ഓളം ബാലവേദി-സ്റ്റഡിസർക്കിൾ പ്രവർത്തകർ തങ്ങളുടെ വീടുകളിൽ ദാഹജലവും ഭക്ഷണവും മഴക്കാലം വരെ ഒരുക്കും.
ചടങ്ങിൽ നെഹ്റു യുവകേന്ദ്രയിൽനിന്ന് ഇന്റേൺഷിപ്പിനായി എത്തിയ എം. മുഹമ്മദ് അഷ്മിൽ, പി.പി. മൊയ്‌ദീൻ അജ്മൽ, കെ. സായ് സ്നേഹ, കെ.എം. മായ, ഗൃഹലക്ഷ്മി വേദി സെക്രട്ടറി എം.ആർ. ജയലക്ഷ്മി, സ്റ്റഡിസർക്കിൾ സെക്രട്ടറി ആർ. കൃഷ്ണാനന്ദ്, രക്ഷാധികാരി എം. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..