• നിയുക്തി-2023 മെഗാ ജോബ് ഫെയർ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു
കളമശ്ശേരി : തൊഴിൽ വകുപ്പിന്റെ തൊഴിൽമേളകൾ വഴി സംസ്ഥാനത്ത് 96,792 പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ വഴി തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി-2023 മെഗാ ജോബ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശ്ശേരി ഗവ. പോളിടെക്‌നിക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി പി. രാജീവ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. കളമശ്ശേരി നഗരസഭാ കൗൺസിലർ നെഷീദ സലാം, എംപ്ലോയ്‌മെന്റ് ഡയറക്ടർ ഡോ. വീണ എൻ. മാധവൻ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ കെ.എസ്. ബിന്ദു, എറണാകുളം മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുറഹ്മാൻ കുട്ടി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ വി.എസ്. ബീന, കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ആർ. ഗീതാദേവി, വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ബി. ഇന്ദു ലാൽ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..