കുറുപ്പംപടി : അശമന്നൂർ പഞ്ചായത്തിലെ ചാലിപ്പാറ, മുട്ടത്തുമുകൾ, ചക്കൻചിറ പ്രദേശങ്ങളിൽ പ്ലൈവുഡ് ഫാക്ടറികൾ വ്യാപകമാകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ യോഗംചേർന്ന് കർമസമിതി രൂപവത്കരിച്ചു.
ജല-വായു മലിനീകരണത്തിനിടയാക്കുന്ന പ്ലൈവുഡ് ഫാക്ടറികൾമൂലം ജനം പൊറുതിമുട്ടിയ സാഹചര്യത്തിൽ ഇനിയൊരു കമ്പനിക്ക് അനുമതി നൽകരുതെന്നാണ് കർമസമിതിയുടെ ആവശ്യം. ഫാക്ടറികൾ വ്യാപകമാകുന്നത് തടയുക, പരിസര മലിനീകരണത്തിന് അറുതിവരുത്തുക എന്നിവയാണ് കർമസമിതിയുടെ ലക്ഷ്യങ്ങൾ.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പഞ്ചായത്ത് തലത്തിലും കർമസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. പ്രദേശത്ത് പ്ലൈവുഡ് ഫാക്ടറികൾ മൂലമുണ്ടായിട്ടുള്ള പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് ഭീമഹർജി നൽകാനും യോഗം തീരുമാനിച്ചു.
ചാലിപ്പാറ കിസാൻ പബ്ലിക് ലൈബ്രറിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി ഐസക്, രഘുകുമാർ, ജിജു ജോസഫ്, പി.കെ. ജമാൽ, പി.എസ്. രാജൻ എന്നിവർ പങ്കെടുത്തു. കർമസമിതി ഭാരവാഹികളായി സി.എ. അശോകൻ (പ്രസി.), ദിലീപ് മുട്ടത്തുമോളത്ത് (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..