Caption
കാക്കനാട് : റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ എൻ.എ.ഡി. സ്വദേശി സഹീറിന്റെ കാറിലാണ് തീ ആളിക്കത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ കാക്കനാട്-സിവിൽലൈൻ റോഡിൽ വാഴക്കാല ജങ്ഷന് സമീപമാണ് സംഭവം.
റോഡിനു സമീപം വാഹനം നിർത്തിയിട്ട സഹീർ റോഡിന് എതിർവശത്ത് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നുതന്നെ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്നു തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ബാറ്ററി ഷോർട്ടായതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സൂചന. വാഴക്കാലയിൽ കാറിൽ തീ പടർന്നപ്പോൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..