• തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലെ തണ്ണീർപ്പന്തൽ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ : വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകി തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ നഗരസഭയുടെ തണ്ണീർപ്പന്തൽ തുടങ്ങി. ഇവിടെനിന്ന് സംഭാരം വാങ്ങിക്കുടിച്ച് ദാഹമകറ്റാം. തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി പ്രസംഗിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, ഡി. അർജുനൻ, ജയകുമാർ, എം. സുഗതകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..