കൊച്ചിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച കെ.പി. ദണ്ഡപാണി അനുസ്മരണ സമ്മേളനം ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി : കഴിഞ്ഞ ദിവസം അന്തരിച്ച സീനിയർ അഭിഭാഷകൻ അഡ്വ. കെ.പി. ദണ്ഡപാണി അഭിഭാഷകർക്കെല്ലാം മാതൃകയായിരുന്നുവെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുവ അഭിഭാഷകരെ അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ പറഞ്ഞു.
ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് സോഫി തോമസ്, അഡ്വ. സി.എസ്. രാജൻ, അഡ്വ. ആസഫ് അലി, അഡ്വ. ജാജു ബാബു, അഡ്വ. സന്തോഷ് മാത്യു, അഡ്വ. മിട്ടു മനോജ് ഗോപാലൻ എന്നിവർ സംസാരിച്ചു.
അഡ്വ. സുമതി ദണ്ഡപാണി, അഡ്വ. മില്ലു ദണ്ഡപാണി, അഡ്വ. മോളി ജേക്കബ് എന്നിവരും നിരവധി അഭിഭാഷകരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..