പോത്താനിക്കാട് : കൂട്ടിനുള്ളിൽ കിടന്ന കറവയുള്ള ആടിനെയും കുഞ്ഞിനെയും കടിച്ചുകൊന്ന നിലയിൽ. പോത്താനിക്കാട് മണ്ണാറപ്രായിൽ എം.ഐ. പൗലോസിന്‍റെ ആടുകളെയാണ് കഴുത്തിന് മുറിവേറ്റ് ചത്ത നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാത്രി രണ്ടോടെയാണ് സംഭവം ഉണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു.
തെരുവുനായ്ക്കളോ കുറുനരികളോ ആണ് ആടിനെ കടിച്ചതെന്നാണ് വീട്ടുകാരുടെ സംശയം. പ്രദേശത്ത് രാത്രികാലങ്ങളിൽ മിക്ക ദിവസങ്ങളിലും കുറുനരികളുടെ ശല്യം പതിവാണ്. തെരുവുനായ്ക്കളും പെരുകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നായ്ക്കൾ കൂട്ടത്തോടെ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായാണ് ഇവരുടെ പരാതി. പഞ്ചായത്തിൽ തൃക്കേപ്പടിയിൽ രണ്ടുദിവസം മുൻപ് വീട്ടിൽ കെട്ടിയിട്ട ആടിനെ നായ്ക്കൾ ആക്രമിച്ചിരുന്നു. വളർത്തുന്ന നായ്ക്കളെ അലക്ഷ്യമായി അഴിച്ചുവിടുന്നതുമൂലം മൃഗങ്ങൾക്കും മനുഷ്യർക്കും ഇത്തരം ശല്യങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്ന് പരാതിയുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..