കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പിണ്ടിമന ഡിവിഷനിൽ സ്മാർട്ട് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച അങ്കണവാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം : ബ്ലോക്ക് പഞ്ചായത്ത് സ്മാർട്ട് പദ്ധതിയുടെ ഭാഗമായി പിണ്ടിമന ഡിവിഷനിൽ പൂർത്തീകരിച്ച മൂന്ന് സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഗോപി, ജെസി സാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാൻസിസ്, ജെയ്‌സൺ ദാനിയേൽ, ജോമി തെക്കേക്കര, സാലി ഐപ്പ്, ജയിംസ് കോറമ്പേൽ, അനു വിജയനാഥ്, പി.വി. ഷീല, റംല മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
നെല്ലിക്കുഴി പഞ്ചായത്തിൽ മൂന്ന് അങ്കണവാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു. ചെറുവട്ടൂർ ഡിവിഷനിലെ സ്മാർട്ട് അങ്കണവാടികൾ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷനായി.
ശോഭ വിനയൻ, ടി.കെ. കുഞ്ഞുമോൻ, നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്, ഷെറഫിയ ഷിഹാബ്, സി.ഡി.പി.ഒ. പി.വി. ഷീല തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..