അരയൻകാവ് : അരയൻകാവ് ഭഗവതീ ക്ഷേത്രത്തിലെ പൂരം ഉത്സവം വ്യാഴാഴ്ച തുടങ്ങും. രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾ നടക്കും. രാവിലെ 7.30-ന് നാരായണീയ പാരായണം. വൈകീട്ട് 5.30 മുതൽ ഭക്തിഗാനസുധ, 6 മുതൽ 7 വരെ പുല്ലാങ്കുഴൽ കച്ചേരിയും തുടർന്ന് തിരുവാതിരകളിയും. 7.30 മുതൽ മേജർ സെറ്റ് കഥകളി, വെള്ളിയാഴ്ച രാവിലെ 7-ന് നാരായണീയ പാരായണം. രാത്രി 9.30 മുതൽ ദേശതാലപ്പൊലികൾ. ശനിയാഴ്ച രാവിലെ നാരായണീയ പാരായണം. രാത്രി 9.30 മുതൽ ദേശ താലപ്പൊലികൾ. 11-ന് അരിയേറ്, താലപ്പൊലി. ഞായറാഴ്ച വൈകീട്ട് 4-ന് പകൽപ്പൂരം, രാത്രി 8 മുതൽ ഭരതനാട്യം, 9.30 മുതൽ ദേശതാലപ്പൊലികൾ, 11-ന് വിളക്കിനെഴുന്നള്ളിപ്പ് - പാന. തിങ്കളാഴ്ച വൈകീട്ട് 4-ന് ഇളംകാവിലേക്ക് എഴുന്നള്ളിപ്പ്, ഒറ്റ തൂക്കങ്ങൾ, ദാരികൻ തൂക്കങ്ങൾ, രാത്രി 10 മുതൽ ഗരുഡൻ തൂക്കങ്ങൾ, പുലർച്ചെ 4 മുതൽ ഗരുഡൻ തൂക്കങ്ങൾക്ക് ചൂണ്ടകുത്തൽ. ഏപ്രിൽ 9-ന് ഏഴാംഗുരുതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..