• എടത്തല അൽ അമീൻ കോളേജിൽ ആരംഭിച്ച 'ഐസ് സ്പേസ്' ഇൻക്യുബേഷൻ സെന്റർ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ : വിദ്യാർഥികളുടെയും അധ്യാപകരുടെയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി എടത്തല അൽ അമീൻ കോളേജിൽ 'ഐസ് സ്പേസ്' ഇൻക്യുബേഷൻ സെന്റർ തുടങ്ങി. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അൽ അമീൻ എജ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ അൻവർ ഹാഷിം അധ്യക്ഷനായി. കേരള സ്റ്റാർട്ടപ്പ് മിഷൻ ഓപ്പറേഷൻസ് ഡയറക്ടർ ബി. കാർത്തിക് പരശുറാം മുഖ്യപ്രഭാഷണം നടത്തി.
'കാമ്പസുകളിൽ സംരംഭകത്വം സ്ഥാപിക്കുന്നതിലൂടെ വരുന്ന വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ ഡോ. അജയ് ബേസിൽ വർഗീസ് പാനൽ ചർച്ച നടത്തി. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, ഡോ. എൻ. കല, ഡോ. നിഷ ജോസഫ്, ആഷ്‌ന സക്കീർ എന്നിവർ സംസാരിച്ചു. അൽ അമീൻ ഇന്നൊവേഷൻ കൗൺസിലിനു കീഴിലാണ് ഐ സ്പേസിന്റെ പ്രവർത്തനം. സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയും ഐ സ്പേസിന്റെ പ്രവർത്തനങ്ങൾക്കുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..