Caption
ഏപ്രിൽ 01 ശനിയാഴ്ച തഴുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ കവാടം CHNതഴുപ്പിലെ വിനോദസഞ്ചാരകേന്ദ്രം തഴുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ ഹൗസ് ബോട്ടുകൾകെട്ടാൻ തയ്യാറാക്കിയ ജെട്ടികൊച്ചി : കൊച്ചിയുമായി പണ്ടേ ചേർന്നു നിൽക്കുന്ന ഒരു ഗൃഹാതുരമായ പേര്-പള്ളിമുക്കിലെ ഹോട്ടൽ ദ്വാരക, ഇനിയില്ല.
രുചിയുടെ മാത്രമല്ല, സിനിമയുടെയും ഉല്ലാസത്തിന്റെയും മട്ടുപ്പാവായിരുന്നു നഗരത്തിന് ദ്വാരക. പ്രൗഢിയുടെ പ്രതീകം, തലയെടുപ്പുള്ള കലാപ്രതിഭകളുടെ താവളം. അങ്ങനെ തിളക്കമുള്ള പല മേൽവിലാസങ്ങളുണ്ട് ദ്വാരകയ്ക്ക്. ഇപ്പോൾ അവിടെ ഒരു ഒാട്ടോമൊബൈൽ ഷോറൂം വാടകയ്ക്ക് പ്രവർത്തനം തുടങ്ങി. റസ്റ്റോറന്റ് അടച്ചെങ്കിലും 14 മുറികളുള്ള ലോഡ്ജ് ഇപ്പോഴുമുണ്ട്.
പഴയകാലത്ത് വെള്ളിത്തിരയിലെ താരങ്ങളായിരുന്ന എം.ജി. സോമൻ, സുകുമാരൻ, അംബിക തുടങ്ങി പലരും ദ്വാരകയിൽ പതിവുകാരായിരുന്നു.
നാലു നിലയിൽ ആകെ 38 മുറികൾ, മൂന്ന് ഹാളുകൾ, കോഫി ഷോപ്പ്, റസ്റ്റോറന്റ്... അക്കാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടുള്ള പല ഗാനരംഗങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
പള്ളിമുക്കിലെ സ്ഥലം ശ്രീനിവാസ റാവു വാങ്ങുന്നത് 1972-ലാണ്. അന്ന് മട്ടാഞ്ചേരിയിലെ സാലേ മുഹമ്മദ് സേട്ടിൽനിന്നാണ് പണിതീരാത്ത കെട്ടിടം ഉൾപ്പെടെയുള്ള ഒൻപതര സെന്റ് ഏഴു ലക്ഷം രൂപയ്ക്ക് വാങ്ങിയത്.
‘‘സിനിമക്കാരുൾെപ്പടെയുള്ള പ്രമുഖരുമായി വലിയ സൗഹൃദമായിരുന്നു അച്ഛന്. അന്ന് കുട്ടിയായിരുന്ന എനിക്ക് അതെല്ലാം നല്ല ഒാർമയുണ്ട്. എന്റെ 17-ാം വയസ്സിലാണ് അച്ഛൻ മരിച്ചത്’’ - ശ്രീനിവാസ റാവുവിന്റെ മകൻ ശേഷഗിരി റാവു പറയുന്നു.
മംഗളൂരുവിൽ നിന്നുള്ള വരവ്
മംഗലാപുരത്ത് വേരകളുള്ള ഉടുപ്പി മാധ്വ ബ്രാഹ്മണ കുടുംബമാണ് ശേഷഗിരി റാവുവിന്റേത്. മുത്തച്ഛന്റെ കാലത്താണ് കുടുംബം കൊച്ചിയിലേക്ക് എത്തുന്നത്. തോപ്പുംപടിയിൽ ഒരു വാടകക്കെട്ടിടത്തിൽ ‘കൊച്ചിൻ കഫെ’യാണ് ആദ്യം തുടങ്ങിയത്. തുടർന്ന് ഐലൻഡിൽ ‘ഐലൻഡ് വുഡ്‌ലാൻഡ്‌സ് ഹോട്ടൽ’ ഉയർന്നു.
രാജ്യത്തെ തന്നെ ഏക വെജിറ്റേറിയൻ ബാർ ആയിരുന്ന മൂൺലൈറ്റ് ബാറും അവിടെയുണ്ടായിരുന്നു. 1965-ൽ തുടങ്ങിയ ആ റിസോർട്ടിൽ ബില്യാർഡ്സുമൊക്കെ ഉണ്ടായിരുന്നു.
ദ്വാരക തുടങ്ങുന്നതിനു മുൻപ് തുറന്നത് ആദ്യം താഴത്തെ നിലയിൽ സ്വാഗത് എന്ന ഹോട്ടലാണ്. പിന്നെ കെട്ടിടം ഉയർന്നുപൊങ്ങി. നല്ല വെജിറ്റേറിയൻ ഭക്ഷണം, ആതിഥേയത്വം... നഗരവാസികൾക്ക് ദ്വാരക പ്രിയപ്പെട്ട ഇടമായി മാറിയത് പെട്ടെന്നാണ്.
കോവിഡ് കാലം വന്നപ്പോൾ ദ്വാരക താത്‌കാലികമായി അടച്ചിട്ടിരുന്നു. റാവുവിന്റെ അടുത്ത ബന്ധുക്കളെല്ലാം ഹോട്ടൽ വ്യവസായത്തിൽ സജീവമാണ്. ‘‘ഞങ്ങളുടെ പരമ്പരാഗത മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് കാലത്തിനൊത്ത് പുതിയ രൂപത്തിൽ ഒരു തുടക്കമുണ്ടാവാം’’ - ശേഷഗിരി റാവു ഭാവിയെ കുറിച്ച് പുഞ്ചിരിയോടെ പറയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..