ലീഗൽ മെട്രോളജി ഭവനിൽ വിവിധ ലബോറട്ടറികളുടെയും സൗരോർജ വൈദ്യുതി നിലയത്തിന്റെയും ഉദ്ഘാടനവും ക്ഷമത, ജാഗ്രത പരിശോധനകളുടെ പൂർത്തീകരണ പ്രഖ്യാപനവും മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു
കാക്കനാട് : കാലാനുസൃതമായ മാറ്റങ്ങളാണ് ലീഗൽ മെട്രോളജി വകുപ്പിൽ നടപ്പാക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ ക്ലിനിക്കൽ തെർമോമീറ്റർ, സ്ഫിഗ്മോമാനോ മീറ്റർ ലബോറട്ടറികളുടെയും സൗരോർജ വൈദ്യുതി നിലയത്തിന്റെയും ഉദ്ഘാടനവും ക്ഷമത, ജാഗ്രത പരിശോധനകളുടെ പൂർത്തീകരണ പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപകരണങ്ങളുടെ കാലപ്പഴക്കം കൃത്യതയെ ബാധിക്കാറുണ്ട്. അതിനാൽ അവയുടെ പ്രവർത്തന ക്ഷമതയും കൃത്യതയും വിലയിരുത്തപ്പെടണം. ഈ ലക്ഷ്യത്തിലൂന്നിയാണ് ആരോഗ്യ മേഖലയിലെ ഉപകരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ വേണ്ട സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നത്. അളവുതൂക്കത്തിൽ ക്രമക്കേടുകൾ നടത്തുന്നവരെ കണ്ടെത്തി നപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽ ഖാദർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, വാർഡ് കൗൺസിലർ ഹസീന ഉമ്മർ, ലീഗൽ മെട്രോളജി അഡീഷണൽ കൺട്രോളർ ആർ. റീന ഗോപാൽ, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എ.ജി. ഉദയകുമാർ, ഹംസ മൂലയിൽ, സി.കെ. ബിനുമോൻ തുടങ്ങിയവർപങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..