കാക്കനാട് : കാക്കനാട് റീജണൽ ഡ്രഗ്സ് ടെസ്റ്റിങ് ലാബിലെ എട്ട് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജൂനിയർ സൂപ്രണ്ട് മുതൽ ക്ലാർക്ക് വരെയുള്ളവർക്കാണ് രോഗം ബാധിച്ചത്. ഇതിൽ നാലുപേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീട്ടിലും ചികിത്സയിലാണ്.
കാക്കനാട്-പള്ളിക്കര റോഡിൽ തൃക്കാക്കര നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രത്തിനു പുറകിൽ പ്രവർത്തിക്കുന്ന റീജണൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറി ഭാഗത്ത് കൊതുക് ശല്യം രൂക്ഷമാണ്. ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെയാണ് കൊതുക് ശല്യം കൂടുതൽ. എന്നാൽ, ഓഫീസും പരിസരവും വൃത്തിയായിട്ടാണ് സൂക്ഷിക്കുന്നതെന്നും മഴവെള്ളം കെട്ടിനിൽക്കുന്ന ഒരു സാഹചര്യവും ഇവിടെയില്ലെന്നും ജീവനക്കാർ പറഞ്ഞു.
ജീവനക്കാർക്ക് കൂട്ടത്തോടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനാൽ മരുന്ന് പരിശോധന ഉൾപ്പെടെയുള്ള ജോലികൾ താളംതെറ്റിയ അവസ്ഥയിലാണ്. പനി പടർന്നതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..