കാക്കനാട് : സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കാക്കനാട് തുതിയൂർ ചാത്തനാംചിറയിൽ സന്തോഷ് (45) ആണ് പിടിയിലായത്. കഴിഞ്ഞദിവസം കാക്കനാട് ഐ.എം.ജി. ജങ്ഷന് സമീപത്തെ ബസ് സ്‌റ്റോപ്പിലാണ് സംഭവം.
ഇവിടെ ബസ് കാത്തുനിൽക്കുകയായിരുന്നു സ്ത്രീകളെ പ്രതി ശല്യപ്പെടുത്തുന്നതുകണ്ട് ശശി എന്നയാൾ ഇയാളെ ചോദ്യം ചെയ്തു. ഇതിൽ അരിശംപൂണ്ട പ്രതി അവിടെക്കിടന്ന കോൺക്രീറ്റ് കട്ടകൊണ്ട് ശശിയുടെ തലയിലും മുഖത്തും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയ്‌ക്കേറ്റ അടിയിൽ ബോധംപോയി നിലത്തുവീണ ശശി ഇപ്പോൾ കോട്ടയം മെഡിക്കൽ കോ ളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ പോലീസിനെയും മദ്യലഹരിയിൽ ആയിരുന്ന പ്രതി ആക്രമിക്കാൻ ശ്രമിച്ചു.
സ്ത്രീകളെ ഉപദ്രവിച്ച കേസിൽ നേരത്തേയും ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്ന് തൃക്കാക്കര സി.ഐ. ആർ. ഷാബു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..