• കേരളത്തിലെ കായലുകളെക്കുറിച്ച് ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ കൊച്ചി ഓഫീസ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉമാ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട് : കേരളത്തിലെ കായലുകളെക്കുറിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൊച്ചി ഓഫീസ് ഏകദിന ശില്പശാല നടത്തി. ഉമാ തോമസ് എം.എൽ.എ. ശില്പശാല ഉദ്ഘാടനം ചെയ്തു. വിദേശവ്യാപാര വിഭാഗം ജോയിന്റ് ഡയറക്ടർ ജനറൽ കെ.എം. ഹരിലാൽ, ജി.എസ്.ഐ. ഡയറക്ടർമാരായ ടി.എൻ. പ്രിയ, രാജീ സന്ധ്യ, ജിയോളജിസ്റ്റ് അഭിലാഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ വിവിധ സർവകലാശാലാ വിദ്യാർഥികൾക്കായി നടത്തിയ ക്ലാസുകൾ ഡയറക്ടർ ടി.എൻ. പ്രിയ, സീനിയർ ജിയോളജിസ്റ്റ് സി. രമ്യ എന്നിവർ നയിച്ചു.
കായൽ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കാക്കനാടുനിന്നും വൈറ്റില വരെയുള്ള വാട്ടർ മെട്രോ യാത്രയിൽ ജി.എസ്.ഐ. ജീവനക്കാരും വിവിധ സർവകലാശാലകളിലെ വിദ്യാർഥികളും പങ്കെടുക്കുകയും വാട്ടർ മെട്രോ ജീവനക്കാർ, യാത്രക്കാർ, വിനോദ സഞ്ചാരികൾ, അധികാരികൾ, പൊതുജനങ്ങൾ എന്നിവർക്ക് കേരളത്തിലെ കായലുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി പുതുവൈപ്പ് വളപ്പ് തീരദേശത്ത് കണ്ടൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ജി.എസ്.ഐ. ഡയറക്ടർ ടി.എൻ. പ്രിയ, സീനിയർ ജിയോളജിസ്റ്റ് വി. ഷാനിബ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..