കാക്കനാട് : തൃക്കാക്കര നഗരസഭയിലെ ജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച സർവക്ഷിയോഗം ചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നഗരസഭാ കൗൺസിൽ ഹാളിൽ യോഗം ചേരാൻ യു.ഡി.എഫ്. യോഗം തീരുമാനിച്ചു.
അതേസമയം, നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽനിന്ന് എ ഗ്രൂപ്പ് നേതാക്കൾ വിട്ടുനിന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും രണ്ട് മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിർദേശത്തെ തുടർന്നായിരുന്നു യു.ഡി.എഫ്. യോഗം വിളിച്ചുചേർത്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..