കാക്കനാട് : ഫ്ലാറ്റിൽ നിന്നും രാസലഹരിയുമായി യുവതികളടക്കം മൂന്നു പേർ അറസ്റ്റിൽ. തമിഴ്‌നാട് കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്‌സ് (34), ആലുവ കുട്ടംപുഴ സ്വദേശിനി അഞ്ചുമോൾ (27), പത്തനംതിട്ട മല്ലപ്പുഴശ്ശേരി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ (21) എന്നിവരാണ് പിടിയിലായത്.
കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സിന് സമീപം അമ്പാടിമൂല ഭാഗത്തെ ഫ്ലാറ്റിൽ നിന്നുമാണ് മൂന്ന് ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്. കോട്ടയം സ്വദേശി മനാഫ് എന്നയാളാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. മനാഫ് ഒളിവിലാണ്. അഞ്ജുവിന്റെ അടിവസ്ത്രത്തിൽ നിന്നും മുറിയിലെ ബാത്ത്‌റൂമിലെ സീലിങ്ങിന് മുകളിൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..