കാക്കനാട് : പുരയിടത്തിൽ മണ്ണിടുന്ന സ്ഥലത്ത് അതിക്രമിച്ചുകയറി വധഭീഷണി മുഴക്കി ഭയപ്പെടുത്തി പണംവാങ്ങാൻ ശ്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. കളമശ്ശേരി എച്ച്.എം.ടി. കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഷാഹുൽ (35), കളമശ്ശേരി തിണ്ടിക്കൽ വീട്ടിൽ സനൂപ് (33), ആലുവ പള്ളിയാംകരയിൽ ചാളയിൽ വീട്ടിൽ സുനീർ (26), ഏലൂർ കുറ്റിക്കാട്ടുചിറ കോട്ടപ്പറമ്പ് വീട്ടിൽ ശരവണകുമാർ (28) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രണ്ടരയോടെ കാക്കനാട് നിലംപതിഞ്ഞി മുകൾ സ്വദേശിയുടെ പുരയിടത്തിൽ മണ്ണിടുന്നത് തടയുകയും വധഭീഷണി മുഴക്കി പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇൻഫോപാർക്ക് സി.ഐ. പി.ആർ. സന്തോഷ്, എസ്.ഐ. ബി. ശ്രീജിത്ത്, പോലീസുകാരായ സാബു, ബിയാസ്, ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..