• കാക്കനാട് നിലംപതിഞ്ഞിമുകളിലെ ലക്ഷംവീട് കോളനിയിലെ പുനർ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ 'ഡ്രീം വില്ലകൾ' തുറന്നു. കാക്കനാട് നിലംപതിഞ്ഞിമുകൾ വാർഡിലെലക്ഷംവീട് കോളനിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഇടിച്ചുനിരത്തി വില്ല മാതൃകയിൽ നിർമിച്ച പുതുപുത്തൻ വീടുകളാണിവ. പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഇത് മാതൃകാ പദ്ധതിയാണെന്നും യാഥാർഥ്യമാക്കാൻ മുൻകൈയെടുത്തവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഫണ്ടുകളുപയോഗിച്ച് വാർഡ് കൗൺസിലർ എം.ഒ. വർഗീസിന്റെ നേതൃത്വത്തിലാണ് നഗരസഭ പുതിയ ഭവനപദ്ധതി പൂർത്തീകരിച്ചത്.
ഒൻപതുലക്ഷം രൂപ ചെലവിട്ടാണ് ഓരോവീടും പൂർത്തിയാക്കിയത്. ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട്, വാർഡ് കൗൺസിലർ എം.ഒ. വർഗീസ്, മുൻ ചെയർമാൻ ഷാജി വാഴക്കാല തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..